അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍; ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പോരാട്ടവുമായി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍; ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പോരാട്ടവുമായി ഇന്ത്യ

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്രൈസ്റ്റ്ചര്‍ച്ച്‌: അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. നായകന്‍ പൃഥി ഷായെ (29) ആണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ടീം സ്കോര്‍ 71 റണ്‍സിലെത്തി നില്‍ക്കെയാണ് ക്യാപ്റ്റനെ വില്‍ സതര്‍ലണ്ട് പുറത്താക്കിയത്. മന്‍ജോത് കല്‍റാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ക്രീസിലുള്ളത്.

നേരത്തേ ഇന്ത്യ നാല് ഓവറില്‍ 23 റണ്‍സെടുത്തു നില്‍ക്കവേ മഴ കളി തടസ്സപ്പെടുത്തിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ 22 ഓവറില്‍ 137 റണ്‍സെടുത്തിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ഇന്ത്യ 216 റണ്‍സിന് പുറത്താക്കിയിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഓസ്ട്രേലിയ 47.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോ ആണ് നിര്‍ണായക ഘട്ടത്തില്‍ ഓസ്ടേലിയയ്ക്ക് രക്ഷകനായത്.


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *