വർഗ്ഗീയ വിഘടന വാദികൾക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കും . കോൺഗ്രസ്സ് സേവാദൾ കേരള ചീഫ് M A സലാം

വർഗ്ഗീയ വിഘടന വാദികൾക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കും . കോൺഗ്രസ്സ് സേവാദൾ കേരള ചീഫ് M A സലാം

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വർഗീയ വിഘടന വാദികൾക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കുമെന്ന് കോൺഗ്രസ്സ് സേവാദൾ ചീഫ് ഓർഗനൈസർ എം എ സലാം. കാസർഗോഡ് ജില്ലാ നേതൃസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .ബൂത്ത് തലത്തിൽ 10 വീതം സേവാദൾ പ്രവർത്തകരെ സംഘടിപ്പിച്ച് പാർട്ടിയെ കൂടുതൽ കരുത്താക്കുന്ന പ്രവർത്തനങ്ങൾക്ക് സേവാദൾ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സേവാദൾ ഓൾ ഇന്ത്യാ ഉപദേശക സമിതി അംഗമായ ആർ കെ മാക്കനായിയേയും മുതിർന്ന സേവാദൾ വളണ്ടിയറായിരുന്ന E V ചന്തു , സുധാകരൻ T എന്നിവരെയും ആദരിച്ചു യോഗത്തിൽ രമേശൻ കരുവാച്ചേരി അദ്ധ്യക്ഷം വഹിച്ചു .ജില്ലാ ചീഫ് ഓർഗനൈസർ A സുരേഷ് ബാബു സ്വാഗതം പറത്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി രാമചന്ദ്രൻ ബ്ലോക്ക് ജനറൽ സെക്രട്ടറി മോഹൻ പ്രകാശ്, സ്കറിയ തോമസ് , തമ്പാൻ കൊക്കോട്ട് സുധീഷ് ചീമേനി ,അബ്ദുൾ ഹമീദ് മഞ്ചേശ്വരം, കണ്ണൻ പരപ്പ, ജഗദീഷ് തേർവയൽ മജീദ് മാങ്ങാട് ,അനിൽ ഇടത്തോട് ,പ്രസാദ് പട്ട്ളം ,രത്നാകരൻ പെരിയങ്ങാനം ,പ്രമോദ് K രൂപേഷ് C ,പ്രിയദർശൻ ചീമേനി ,ഭാസക്കൻ പരപ്പ , രവി c തുടങ്ങിയവർ സംസാരിച്ചു


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *