രാഹുൽ ഗാന്ധി കേരളത്തിൽ.

രാഹുൽ ഗാന്ധി കേരളത്തിൽ.

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുൽ ഗാന്ധിയുടെ കേരളാ സന്ദർശനം ഇന്ന് മുതൽ രണ്ട് ദിവസക്കാലം മഹാപേമാരി ദുരന്തം വിതച്ച കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കാനും ആശ്വസിപ്പിക്കാനും ദുരന്തമേഖലകൾ സന്ദർശിച് സ്ഥിതിഗതികൾ വിലയിരുത്തുകയും പുനർനിർമ്മാണത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആയിരം ഭവനപദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുന്നു.
ഈ കേരള സന്ദർശനം വെറും മൊരു സന്ദർശനമല്ല മറിച്ച് കേരളത്തിന്റെ പുനർ നിർമ്മാണത്തിന് വേണ്ടി ധീരമായി പോരാടിയ ദേശിയ പോരാളിയുടെ ആവേശോജ്ജലമായ കടന്ന് വരവാണ് 2019 ൽ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന അനുദിനം ജനപ്രീതി വർദ്ധിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി രക്ഷാപ്രവർത്തനത്തിൽ നിർഭയരായി കടന്നു വന്ന കടലിന്റെ മക്കൾ മൽസ്യത്തൊഴിലാളികളെ ആദരിക്കുമ്പോൾ ഡൽഹി എ ഐസിസി സമ്മേളനത്തിൽ ചരിത്രത്തിലാദ്യായി മൽസ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് വളർന്ന് വന്ന ത്യശൂർ ഡിസിസി അദ്ധ്യക്ഷൻ ടി എൻ.പ്രതാപൻ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകി പോരാട്ടത്തിന് കരുത്ത് പകർന്ന എഐസിസി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യമുള്ള മൽസ്യത്തൊഴിലാളി സമൂഹത്തെ ആദരിക്കുമ്പോൾ അദ് ദേഹത്തിന്റെ സാന്നിധ്യം കുടുതൽ ആവേശം പകരുന്നു. കേരള പുനർനിർമ്മാണത്തിന് വിദേശ സഹായമുൾപ്പെടെ വാഗ്ദാദം ചെയ്യപ്പെടുമ്പോൾ അതെല്ലാം തട്ടിത്തെറിപ്പിക്കുന്ന കേന്ദ്ര ഗവൺന്റിന്റെ നിഷേധ നിലപാടും വാഗ്ദാനം ചെയ്യപ്പെട്ട തുകയുടെ കുറവും എല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്ന കേരള മണ്ണിലേക്ക് കടന്ന് വരുന്ന രാഹുൽ ഗാന്ധി ശക്തമായ തന്റെ കേരളത്തിന് വേണ്ടിയുള്ള ശബ്ദം വീണ്ടും ഉയർത്തുമ്പോൾ അത് രാജ്യം ഏറ്റെടുക്കുന്ന തരത്തിലേക്ക് മാറിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നു.2014ൽ തകർന്നടിഞ്ഞ കോൺഗ്രസ് 2019 ൽ വിശാല പ്രതിപക്ഷത്തിന്റെ തേരിലേറി ഒരു മഹാ മുന്നേറ്റം ഭാരത്തിന്റെ മണ്ണിൽ ഉയത്തുമ്പോൾ ആ മുന്നേറ്റത്തിന് സാധാരണക്കാരന്റെ ശബ്ദം ഏറ്റെടുക്കാൻ കഴിയുന്ന നായകൻ രാഹുൽ ഗാന്ധി തന്നെ ക്കായിരിക്കും എന്നത് രാജ്യാന്തരവേദികളിൽ കാട്ടുന്ന ഉജ്ജ്യലമായ ശബ്ദം അത് ശ്രവിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ചർച്ചയാകുമ്പോൾ അത് കോൺഗ്രസിന് പ്രതീക്ഷ പകരുന്നു. ഇരുപതാം നൂറ്റാണ്ട് ഭാരതത്തിന് സമ്മാനിച ഇതിഹാസങ്ങളുടെ ,ധീര രക്തസാക്ഷികളുടെ നേരവകാശി 21 നൂറ്റാണ്ടിലെ യുവത്വമുന്നേറ്റത്തിന് ഭാരതത്തിന് നേത്യത്വം നൽകും എന്ന ഓരോ ഭാരതിയയുരുടെയും സ്വപ്നം സാക്ഷാത്കരിക്കും രാഹുൽ ഗാന്ധിഎന്ന വിശ്വാസം വർദ്ധിക്കുമ്പോൾ അതിന് കരുത്തു പകരുന്നു ഈ കേരളാ സന്ദർശനം

– അജാസ് ഖാൻ തെറ്റിക്കുഴി


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *