യുഎഇയില്‍ ജോലി വേണോ? എങ്കില്‍ നല്ല സ്വഭാവത്തിന് ഉടമയാണെന്ന സര്‍ട്ടിഫിക്കറ്റ് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ

യുഎഇയില്‍ ജോലി വേണോ? എങ്കില്‍ നല്ല സ്വഭാവത്തിന് ഉടമയാണെന്ന സര്‍ട്ടിഫിക്കറ്റ് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 

യു എ ഇയില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനി നല്ല സ്വഭാവത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്ങനെ സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമെന്ന ആശങ്കയിലാണ് എല്ലാവരും.

സ്വഭാവ സര്‍ട്ടിഫിക്കറ്റിനായുള്ള ആദ്യ പടിയായി ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷ ഡൗണ്‍ലോഡ ചെയ്ത പൂരിപ്പിക്കുക എന്നതാണ്. തുടര്‍ന്ന് മൂന്നു മാസം കാലാവധിയുള്ള ക്ലിയറന്‍സ സര്‍ട്ടിഫിക്കറ്റ് (പി.സി.സി) യു എ ഇയിലെ ലോക്കല്‍ പൊലീസ് സറ്റേഷനില്‍ നിന്നും നേടണം.

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകത വിവരിക്കുന്ന അപേക്ഷയും അനുബന്ധരേഖകളും ദുബൈ കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ നിന്നോ എംബസിയില്‍ നിന്നോ ലഭിക്കുന്ന അനുമതി പത്രത്തോടൊപ്പം സമര്‍പ്പിക്കണം.

വിസാ കാലാവധി അവസാനിച്ച ഒരു മാസത്തിനുള്ളിലാണ് അപേക്ഷിക്കുന്നതെങ്കില്‍ സപോണ്‍സര്‍ ചെയ്യുന്ന കമ്ബനിയില്‍ നിന്ന ലഭിക്കുന്ന സാക്ഷ്യപ്പെടുത്തിയ കത്തും ട്രേഡ ലൈസന്‍സിന്റെ പകര്‍പ്പും വേണം. ഒരുമാസത്തെ അധിക കാലയളവും കഴിഞ്ഞിട്ടുണ്ടെങ്കില്‍ കോണ്‍സുലേറ്റ ജനറലിെന്റ മുന്‍കൂര്‍ അനുമതി വേണം.

വിസാ കാലാവധിയും പുതിയ തൊഴിലാളികള്‍ക്കാണെങ്കില്‍ അപേക്ഷയ്ക്കൊപ്പം കമ്ബനി രജിസറ്റര്‍ ചെയതിരിക്കുന്നയിടത്തെ ചേമ്ബര്‍ ഓഫ കൊമേഴസ് സാക്ഷ്യപ്പെടുത്തിയ നിയമന ഉത്തരവും വിസയുടെ യഥാര്‍ത്ഥ പകര്‍പ്പ്, ഫോട്ടോ, കമ്ബനിയുടെ ട്രേഡ ലൈസന്‍സ്, സാക്ഷ്യപത്രം എന്നിവയും വേണം. അപേക്ഷന്‍ നേരിട്ടെത്തി വേണം അപേക്ഷ നല്‍കാന്‍.


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *