ബ്ലൂവെയിലിനു ശേഷം കൗമാരക്കാരെ ആത്മഹത്യ ചെയ്യിക്കാന്‍ വാട്‌സ്ആപ്പില്‍ മൊമോ ചാലഞ്ച്

ബ്ലൂവെയിലിനു ശേഷം കൗമാരക്കാരെ ആത്മഹത്യ ചെയ്യിക്കാന്‍ വാട്‌സ്ആപ്പില്‍ മൊമോ ചാലഞ്ച്

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

വാട്‌സ്ആപ്പിലൂടെയാണ് മൊമോയുടെ വരവ്. ബ്ലൂവെയിലിനു സമാനമായ ചില ചാലഞ്ചുകള്‍ തന്നെയാണ് മൊമോയുടെയും ഘട്ടങ്ങള്‍. പ്രത്യേക സ്വഭാവങ്ങളോടെ പെരുമാറുന്ന കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ചാലഞ്ചില്‍ ഇതേ രീതിയിലുള്ള നിരവധി നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങും. ജപ്പാനീസ് കലാകാരന്‍ മിദോരി ഹയാഷിയുടെ വികൃതരൂപത്തിലുള്ള കാര്‍ട്ടൂണ്‍രൂപത്തോടൊപ്പമാണ് നിര്‍ദേശങ്ങള്‍ അയക്കുന്നത്.മൊമോ ചാലഞ്ചിലൂടെ അര്‍ജന്റീനിയിലെ ഒരു 12 കാരി ആത്മഹത്യ ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കുന്ന കേന്ദ്രത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അര്‍ജന്റീന പൊലിസ്. മൊമോ ചാലഞ്ചിനെതിരെ ജാഗ്രതാ പാലിക്കണമെന്ന് സ്പാനിഷ് പൊലിസ് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍ികിയ്ട്ടുമുണ്ട്.ചാലഞ്ച് ഉള്ളതാണോ വ്യാജമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തത വന്നിട്ടില്ല. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണിതെന്നും വാദമുണ്ട്. എങ്കിലും, ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ വിദഗ്ധരുടെ നിര്‍ദേശം.


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *