അഗസ്റ്റ വെസ്റ്റ്ലാൻഡിലെ ടൈംലൈൻ മോഡിയുടെ കള്ളക്കഥയെ തകർത്തു – രചിത് സേത്ത്

അഗസ്റ്റ വെസ്റ്റ്ലാൻഡിലെ ടൈംലൈൻ മോഡിയുടെ കള്ളക്കഥയെ തകർത്തു – രചിത് സേത്ത്

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്നത്തെ കോൺഗ്രസ്-യുപിഎ സർക്കാർ ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. 2013
ഫെബ്രുവരിയിൽ; അഗസ്ത വെസ്റ്റ്ലൻഡ് കരാർ യുപിഎ സർക്കാർ റദ്ദാക്കി

2. 2013 ഫെബ്രുവരി 12 ന്; കേസ് സിബിഐയ്ക്ക് കൈമാറി.

3. 2013 മാർച്ചിൽ അഗസ്ത വെസ്റ്റ്ലൻഡിൽ ജെപിസി രൂപീകരിക്കാൻ യുപിഎ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇക്കാര്യത്തിൽ ബി.ജെ.പി പങ്കെടുത്തില്ല, സഹകരിക്കില്ലെന്ന് ബി.ജെ.പി. എന്തുകൊണ്ട്?

4. 2014 ഫെബ്രുവരി 10 ന്; അഗസ്ത വെസ്റ്റ്ലൻഡും അതിന്റെ പാരന്റ് കമ്പനിയായ ഫിൻമെക്കാനിക്കയും ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ കോൺഗ്രസ്-യു.പി.എ ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 240 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി എന്നിവയും ഇതിൽ ഉൾക്കൊള്ളിച്ചു.

5. ഇറ്റലിയിലെ മിലാനിൽ അഗസ്ത വെസ്റ്റ്ലാൻഡിനെതിരെ യുപിഎ-കോൺഗ്രസ് സർക്കാർ കേസ് ഫയൽ ചെയ്തു.

6. 23.5.2014 ന് യു.ജി.എ.-കോൺഗ്രസ് സർക്കാർ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 2,28,00,00,00 യൂറോ (ഇരുനൂറ്റി ഇരുപത്തിഎട്ട് മില്യൺ യൂറോ ) അന്താരാഷ്ട്ര ഗാരന്റി പിൻവലിക്കുന്നതിനുള്ള കേസ് വിജയിച്ചു.

7. അക്കാലത്ത് കോൺഗ്രസ്-യു.പി.എ സർക്കാർ അഗസ്ത വെസ്റ്റ്ലൻഡിൽ നിന്ന് മുൻപ് കൊടുത്ത 1,620 കോടിക്ക് പകരമായി 2,068 കോടി രൂപ പിരിച്ചെടുത്തു.

8. കൂടാതെ, അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 3 ഹെലികോപ്റ്ററുകൾ യുപിഎ-കോൺഗ്രസ് സർക്കാർ പിടിച്ചെടുത്തു. ഈ ഹെലികോപ്റ്ററുകൾ ഗവൺമെൻറിൻെറ കൈവശമായി തുടർന്നു. ഈ ഹെലികോപ്റ്ററുകളുടെ കരാർ തുക 295.50 X 3 = 886.50 കോടി രൂപയാണ്.

9. അപ്രകാരം അഗസ്ത വെസ്റ്റ്ലൻഡിൽ നിന്ന് കോൺഗ്രസ്-യുപിഎ സർക്കാരിന് കിട്ടാനുള്ള 1620 കോടി എന്ന തുകക്ക് എതിരായി 2954 കോടി രൂപ കണ്ടെടുത്തു.

10. നോട്ടീസ് പുറപ്പെടുവിച്ചും നടപടികൾ ആരംഭിച്ചും കൊണ്ട് അഗസ്ത വെസ്റ്റ്ലാൻഡിനെതിരെയും ഫിൻമെക്കാനിക്കക്കെതിരെയും ബ്ലാക്ക് ലിസ്റ്റിംഗ് നടപടി-യുപിഎ ഗവൺമെന്റ് ആരംഭിച്ചു.

11. അതിന്റെ ഫലമായി അത് അഗസ്ത വെസ്റ്റ്ലാന്ഡിന്റെ നിരോധനത്തിലേക്കും കമ്പനിയെ കരിമ്പട്ടികയിലേക്കും നയിക്കുന്നു (സീരിയൽ നമ്പർ 44 03.07.2014-ലെ ഉത്തരവ് പ്രകാരം )

12. 2014 ജൂലൈയിൽ അഗസ്ത വെസ്റ്റ്ലൻഡും അതിന്റെ പാരന്റ് കമ്പനിയായ ഫിൻമെക്കാനിക്കയേയും എതിരേയുള്ള നിരോധനം നീക്കാൻ അറ്റോർണി ജനറൽ മുനോട്ടു വച്ച നിർദ്ദേശം മോഡി സർക്കാർ സ്വീകരിച്ചു .

13. 2014 ആഗസ്തിൽ അഗസ്ത വെസ്റ്റ്ലൻഡും ടാറ്റയും തമ്മിലുള്ള സംയുക്ത സംരംഭമായ ഇന്ത്യൻ റോട്ടോക്രാഫ്റ്റ് ലിമിറ്റഡിന് (ഐആർഎൽ) AW-119 റിക്കോണൈസ്സൻസ്, സർവെയ്‌ലൻസ് ഹെലികോപ്റ്റർ നിർമിക്കുന്നതിന് അന്തിമ അനുമതി നൽകിയതായി വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡ് (എഫ്ഐപിബി) അറിയിച്ചു.

14. ഇന്ത്യൻ കമ്പനികളുമായി സഹകരിച്ചുകൊണ്ട് 100 നാവിക യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾക്ക് (എൻ.യു.എച്ച്) വേണ്ടി ഉള്ള ലേലത്തിൽ പങ്കെടുക്കാൻ അഗസ്റ്റ വെസ്റ്റ്ലാൻഡിനെ മോഡി സർക്കാർ അനുവദിച്ചു.

15. ചുരുക്കത്തിൽ ഇതിന്റെ ഒക്കെ ഫലമായി അഗസ്ത വെസ്റ്റ്ലാൻഡും അതിന്റെ പാരന്റ് കമ്പനിയായ ഫിൻമെക്കാനിക്കയും നിരോധിച്ച യു.പി.എ. നടപടി മോദി സർക്കാർ സിബിഐയുടെ കേസ് നിലനിൽക്കുന്നതും, ഇന്റെഗ്രിറ്റി ക്ലോസിന്റെ ലംഘനവും പരിഗണിക്കാതെ പിൻവലിച്ചു .

16. മാത്രമല്ല, 2014 ജൂലൈയിൽ അറ്റോർണി ജനറലിൽ നിന്നും മോഡി സർക്കാർ ഒരു പ്രത്യേക അഭിപ്രായം തേടി അഗസ്ത വെസ്റ്റ്ലാൻഡും ഫിൻമെക്കാനിക്കയും മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 100 നാവൽ യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ നിര്മിക്കാനായുള്ള ലേലത്തിൽ പങ്കെടുക്കുവാനും അനുവാദം നൽകി

17. തുടർന്ന്, അഗസ്ത വെസ്റ്റ്ലാൻഡും ഫിൻമെക്കാനിക്കക്കും എതിരെയുള്ള എല്ലാ കോടതികളും കേസുകളിലും മോഡി സർക്കാർ പരാജയപ്പെട്ടു.

18. 2018 ജനുവരി 8 ന് ഇറ്റാലിയൻ അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചു. 12 ഹെലികോപ്റ്ററുകൾ വിൽക്കുന്ന സമയത്ത്, മുൻ ഹെഡ്ക്വാർട്ടർ യൂണിറ്റ് മുൻ തലവനായ ബ്രൂണോ സ്പാൻഗ്നോളിനി, മുൻ ചീഫ് എക്സിക്യുട്ടീവ് ഗ്യൂസെപ് ഓർസി എന്നിവരെ വെറുതെ വിട്ടു. മോഡി സർക്കാർ ഈ കേസിൽ നാശനഷ്ടങ്ങൾക്ക് ഒരു സിവിൽ പാർട്ടിയായിരുന്നു.

19. 2018 സെപ്തംബർ 17 ന് ഇറ്റലിയിലെ മിലാനിലെ ഒരു ഹർജി കോടതിയിൽ സമർപ്പിച്ചു. 322 പേജുള്ള വിശദമായ വിധിയിൽ കോടതി ഉത്തരവിറക്കി. ഈ ഉത്തരവിൽ കോടതി ഏതെങ്കിലും ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ അഴിമതിയോ തെറ്റോ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി.

20. ഈ കേസിൽ ബി.ജെ.പി.യുടെയോ മോദിയുടെയോ പങ്കിനെ കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് വിദേയരാവാതെ ജനങ്ങൾക്കിടയിൽ വ്യാജ അംഗീകാരം നേടാനും, പ്രതിപക്ഷത്തിനെതിരെ വ്യാജ കുപ്രചരണങ്ങൾ അഴിച്ചുവിടാനാണ് അവർ ക്രിസ്ത്യൻ മൈക്കളിന്റെ പേരും പറഞ്ഞു തൂങ്ങിക്കിടക്കുന്നത്.

21. ക്രിസ്റ്റ്യൻ മിഷേൽ ദുബായിലെ തടങ്കലിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വക്കീൽ റോസ്മേരി പാട്രിസി ഡോസ് ആൻജോസ് ക്രിസ്ത്യൻ മൈക്കളിനെ മോഡി സർക്കാരും, ഇന്ത്യൻ അന്വേഷണ ഏജൻസികളും ചേർന്ന് ശ്രീമതി സോണിയ ഗാന്ധിയെ പേരെടുത്തു പരാമർശിക്കുന്ന വ്യാജ കുറ്റസമ്മതത്തിൽ നിർബന്ധിച്ചു ഒപ്പുവെപ്പിക്കാൻ ശ്രമിക്കുന്നതായി എന്ന് വെളിപ്പെടുത്തുകയുണ്ടായി.

22. ക്രിസ്റ്റ്യൻ മൈക്കിലിന്റെ സഹോദരിയും സമാനമായി പ്രതിപക്ഷ നേതാക്കളെ പേരെടുത്ത അപമാനിച്ച് പ്രതി ചേർത്താൽ കേസിൽ നിന്ന് ഒഴിവാക്കാം എന്ന് സർക്കാർ വാഗ്ദാനങ്ങൾ ലഭിച്ചതായി വെളിപ്പെടുത്തി. നിരവധി ടെലിവിഷൻ ചാനലുകൾ അവരുടെ അഭിമുഖങ്ങൾ റെക്കോർഡ് ചെയ്തു സംപ്രേക്ഷണം ചെയ്‌തിരുന്നു.

23. ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പ്രതിപക്ഷത്തിന്റെ പ്രശസ്തി നഷ്ടപ്പെടുത്തുക വന്ന ഒറ്റ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള വ്യാജ തെളിവുകൾ ശേഖരിക്കുന്നതിനായി സിബിഐ / ഇ.ഡി. എന്നീ അന്വേഷണ ഏജൻസികൾ പ്രധാന മന്ത്രിക്ക് മുന്നിൽ എത്രമാത്രം സാഷ്ടാംഗം പ്രണമിക്കുന്നു എന്നതിന്റെ ഒരു തെളിവുകൂടിയാണ്.

24. ദേശീയ താൽപര്യം അനുസരിച്ച്‌ സുതാര്യതയ്ക്കു വേണ്ടി അഗസ്ത വെസ്റ്റ്ലാൻഡിനെതിരെ എടുക്കേണ്ട നടപടികൾ എല്ലാം തന്നെ കോൺഗ്രസ്-യുപിഎ ചെയ്തു.

ദേശീയ താൽപര്യം അനുസരിച്ച്‌ സുതാര്യതയ്ക്കു വേണ്ടി അഗസ്ത വെസ്റ്റ്ലാൻഡിനെതിരെ എടുക്കേണ്ട നടപടികൾ എല്ലാം തന്നെ കോൺഗ്രസ്-യുപിഎ ചെയ്തു.

മറിച്ച് മോഡി കുത്തക കമ്പനിയായ അഗസ്റ്റ വെസ്റ്റിലാൻഡിനു വേണ്ടി പണിയെടുത്തു

ബി.ജെ.പി. യുടെ ഇരട്ടത്താപ്പുകൾ തിരിച്ചറിയുക


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *