ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രി

ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രി

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 

തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് ആരോപണ വിഷയത്തില്‍ ന
ിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നല്‍കിയതിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ഭരണപക്ഷ എതിര്‍പ്പിനെത്തുടര്‍ന്നു പ്രമേയത്തിന് അനുമതി നിഷേധിച്ചു.

വിദേശത്തെ സംഭവം അടിയന്തരപ്രമേയം ആക്കാനാവിലെ്ളന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും
വ്യക്തമാക്കി. അനാവശ്യ കാര്യങ്ങളിലേയ്ക്ക് പാര്‍ട്ടിയെ വലിച്ചിഴയ്ക്കരുതെന്നും ആവശ്യപ്പെട്ടു. അതേസമയം, ലോകകേരള സഭയുടെ മറവില്‍ വ്യാപക തട്ടിപ്പാണു
നടന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. കോടിയേരിയുടെ തട്ടിപ്പുകളാണു ലോകകേരള സഭയുടെ മുഖ്യ അജന്‍ഡ. മടങ്ങിയ ചെക്കിന്റെ പകര്‍പ്പും പ്രതിപക്ഷം സഭയില്‍
കാണിച്ചു.

ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിയ ആരോപണമാണ് ഇപേ്പാഴത്തേതെന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. പിണറായി പറഞ്ഞതു സിപിഎം ജനറല്‍ സെ
ക്രട്ടറി സീതാറാം യച്ചൂരിക്കുള്ള മറുപടിയാണെന്നു പ്രതിപകഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. പുറത്തുവന്നതു സിപിഎം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ പരാത ിയാണെന്നും വാര്‍ത്തകളുടെ പേരില്‍ ചര്‍ച്ച പറ്റിലെ്ളന്നും മുഖ്യമന്ത്രി നിലപാടെടുത്തു. വാര്‍ത്ത വന്നെന്ന പേരില്‍ സോളര്‍ കേസ് ആറുതവണ ചര്‍ച്ച ചെയ്തെന്നു ചെന്ന ിത്തല പറഞ്ഞു. നേതാക്കളുടെ മക്കള്‍ നടത്തിയ തട്ടിപ്പു ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപെ്പട്ടു. അതിനിടെ, തന്റെ മകനെതിരായ ആരോപണങ്ങള്‍ ഇ.പ ി.ജയരാജന്‍ നിഷേധിച്ചു.


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *