കരിപ്പൂരില്‍ വലിയ വിമാനങ്ങളും ഇറങ്ങും; സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി

കരിപ്പൂരില്‍ വലിയ വിമാനങ്ങളും ഇറങ്ങും; സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം. അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡി.ജി.സിഎക്ക് കൈമാറിയിരുന്നു. ഇതിലാണ് തീരുമാനം.നിലവില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്കായി മാറ്റുക. ഇതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സര്‍വിസ് ആരംഭിക്കുക.

(Image shown in the heading is representative. തലക്കെട്ടിലെ ചിത്രം പ്രതീകാത്മകം മാത്രം)


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *