ഹീറോയുടെ പുതിയ ഇലക്‌ട്രിക് സ്കൂട്ടറും സൈക്കിളുകളും വിപണിയിലേക്ക്

ഹീറോയുടെ പുതിയ ഇലക്‌ട്രിക് സ്കൂട്ടറും സൈക്കിളുകളും വിപണിയിലേക്ക്

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹീറോ ഇലക്‌ട്രിക് രണ്ട് പുതിയ ഇലക്‌ട്രിക് ബൈസൈക്കിളുകളും പുതിയ ഇലക്‌ട്രിക് സ്കൂട്ടറും അനാവരണം ചെയ്തു. എ2ബി സ്പീഡ്, കുവോ ബൂസ്റ്റ് എന്നിങ്ങനെയാണ് സൈക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. എഎക്സ്‌എല്‍എച്ച്‌ഇ20 എന്നാണ് ഇലക്‌ട്രിക് സ്കൂട്ടറിന്റെ കോഡ്നാമം. ഈ വര്‍ഷാവസാനത്തോടെ മൂന്ന് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളും പുറത്തിറക്കും. വില സംബന്ധിച്ച്‌ ഹീറോ ഇലക്‌ട്രിക് ഒന്നും പറഞ്ഞില്ല.

4,000 വാട്ട് മോട്ടോറാണ് ഇലക്‌ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി 6,000 വാട്ട് കരുത്ത് പുറപ്പെടുവിക്കും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ മതിയെന്ന് ഹീറോ ഇലക്‌ട്രിക് അവകാശപ്പെട്ടു. റീജനറേറ്റീവ് ബ്രേക്കിംഗ് സ്കൂട്ടറിന്റെ സവിശേഷതയാണ്. കീലെസ് എന്‍ട്രി, ജിപിഎസ് ട്രാക്കിംഗ്, ജിപിഎസ് റൂട്ട് ഓപ്റ്റിമൈസേഷന്‍ ഫീച്ചറുകള്‍ക്കായി ആപ്പ് കൂടെയുണ്ടാകും. ഉടമയെ സര്‍വീസ് കാര്യങ്ങള്‍ അറിയിക്കുന്നതിന് ഡീലര്‍ഷിപ്പും സ്കൂട്ടറും ക്ലൗഡ് വഴി കണക്റ്റ് ചെയ്യും.

500 വാട്ട് മോട്ടോറാണ് എ2ബി സ്പീഡ് എന്ന ബൈസൈക്കിളിന് നല്‍കിയിരിക്കുന്നത്. 700 ഫുള്‍ ചാര്‍ജ് സൈക്കിള്‍ ശേഷിയുള്ളതാണ് എ2ബി സ്പീഡിലെ 36 വോള്‍ട്ട് ബാറ്ററി. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ടോപ് സ്പീഡ്. ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. അലുമിനിയം ഫ്രെയിമിലാണ് സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 8 ഗിയര്‍ ഷിമാനോ എക്സ്ടി ഡീറെയ്ല്യര്‍ ട്രാന്‍സ്മിഷനും നല്‍കി. ടെക്‌ട്രോ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് സ്കൂട്ടറിന്റെ സവിശേഷതയാണ്.

ഉടമയെ സര്‍വീസ് കാര്യങ്ങള്‍ അറിയിക്കുന്നതിന് ഡീലര്‍ഷിപ്പും സ്കൂട്ടറും ക്ലൗഡ് വഴി കണക്റ്റ് ചെയ്യും. 350 വാട്ട് മോട്ടോറാണ് മറ്റൊരു ഇലക്‌ട്രിക് സൈക്കിളായ എ2ബി കുവോ ബൂസ്റ്റ് ഉപയോഗിക്കുന്നത്. 700 ഫുള്‍ സൈക്കിള്‍ ചാര്‍ജ് ശേഷിയുള്ളതാണ് ലിഥിയം അയണ്‍ ബാറ്ററി. ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടിക്കാം.

മണിക്കൂറില്‍ 32 കിലോമീറ്ററാണ് ടോപ് സ്പീഡ്. അലുമിനിയം ഫ്രെയിമില്‍ നിര്‍മ്മിച്ച സൈക്കിളിന് 20 കിലോഗ്രാമാണ് ഭാരം. എട്ട് ഗിയര്‍ ഷിമാനോ ഡീറെയ്ല്യര്‍ ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. മടക്കിവെയ്ക്കാവുന്ന ബെസ്റ്റ് സെല്ലിംഗ് ഇലക്‌ട്രിക് ബൈസൈക്കിളുകളിലൊന്നാണ് കുവോ ബൂസ്റ്റ്.


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *