എ കെ ജി വിവാദം: ഡോ സരിൻ പ്രതികരിക്കുന്നു

എ കെ ജി വിവാദം: ഡോ സരിൻ പ്രതികരിക്കുന്നു

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: വിവാദമായ വി ടി യുടെ എ കെ ജി പരാമർശത്തെക്കുറിച്ച് കോൺഗ്രസ്സ് KPCC IT സെൽ ഉപദേശക സമതി അംഗം ഡോ. സരിൻ പ്രതികരിക്കുന്നു. വായിക്കുക ചുവടെ.

പണ്ട്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, വിഭജനത്തിന്റെ പേരിൽ കലാപം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ, നെഹ്റുവിന്റെ നീളൻ കുപ്പായത്തിന്റെ കഴുത്തറ്റം പിടിച്ച്, “ഈ സ്വാതന്ത്ര്യം കൊണ്ടെന്തു നേടി?” എന്ന് ചോദിക്കുന്ന സ്ത്രീയോട് അദ്ദേഹം പറഞ്ഞ ഒരുത്തരമുണ്ട്: “നാടു ഭരിക്കുന്നവരോട് അവരുടെ കോളറിനു കുത്തിപ്പിടിച്ച് ഉത്തരം പറയിപ്പിക്കാനുള്ള സ്വാതന്ത്ര്യം!”

ഇതിപ്പൊ കേറി പിടിക്കുന്നതു പോട്ടെ, അതിലൊരു മൈക്ക് ഉരഞ്ഞതിനു മെക്കിട്ടു കേറിയതൊക്കെ ജനം കണ്ടതാ!

ജനാധിപത്യമായിപ്പോയി, വല്ല ഉത്തര കൊറിയൻ സാമ്രാജ്യത്തവിരുദ്ധ പ്രകീർത്തനങ്ങളാണെങ്കിൽ ദേണ്ടെ കിടക്കുന്നൂ :

http://www.dailynk.com/english/m/read.php?cataId=nk01500&num=14838

ഇതൊക്കെ പാടിപ്പറഞ്ഞു പുകഴ്ത്തുന്നവന്മാരുടെ മടക്കിക്കുത്ത് അഴിപ്പിക്കാതെ, വി.ടി. ഉടുമുണ്ടിനു പിടിച്ച് എന്തോ സ്ഥാപിക്കാൻ വന്നു എന്നതാണ് ഇന്നത്തെ ചിന്താവിഷയം.

അല്ലാണ്ടെ, ഉച്ഛാടനം ചെയ്യേണ്ടതിനെ ആവേശിക്കുന്ന തലതിരിഞ്ഞ പാർട്ടി വ്യതിയാനം കണ്ട്, നീട്ടി വിളിക്കുന്ന ആ മുദ്രാവാക്യമൊന്ന് മാറ്റിപ്പിടിക്കാൻ സമയമായി എന്ന് എ കെ ജി ഓർമ്മിപ്പിക്കുന്നതായിക്കൂടേ ഇത്?

കാരണം, ഈ തലമുറയിലെ ഒറ്റൊരുത്തനേം വരുംതലമുറ ‘ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന് ഏറ്റുവിളിക്കാൻ വിദൂര സാധ്യത പോലുമില്ല.

ഇനിയിപ്പൊ കളങ്കം കഴുകിക്കളഞ്ഞ്, വീണ്ടെടുക്കാൻ ഒരുമ്പെട്ടിറങ്ങിയതാണെങ്കിൽ, കൈവിട്ടുപോയത് സ.ഗോപാലനല്ലടോ, കളഞ്ഞുപോയ മറ്റേ സാധനം ഇല്ലേ – കമ്മ്യൂണിസം; കുരുട്ടു ബുദ്ധികളിൽ നിന്ന് അതു തിരിച്ചുപിടിച്ചാവട്ടെ ആ മഹാനുഭാവ നോട് ഐക്യദാർഢ്യം പ്രഖ്യാപിക്കൽ.

എ കെ ജിയെ ഏറ്റെടുക്കാൻ നിങ്ങളെങ്കിലുമുണ്ട്. മണിയാശാനെയൊക്കെ തലയിലേറ്റാൻ ഏതെങ്കിലും വെളിവുള്ള കമ്മ്യൂണിസ്റ്റുകാരൻ അടുത്ത തലമുറയിൽ അങ്കുരിക്കുമോ? ഓഹ്, ഈ പറഞ്ഞ രണ്ടും ഒരേ സമയം ഒരാളിൽ കാണില്ല എന്നോർത്തില്ല സഖാവേ!

#വെളിവുള്ളവൻ_CPM_അല്ല എന്ന ഹാഷ് ടാഗ് ഞാനുപയോഗിക്കില്ല, #CPM_കാർക്കു_വെളിവില്ല എന്നും ഞാൻ പറയണതല്ലേ.

#എകെജി_മോശക്കാരനല്ല,#വിടിയും

ഡോ. സരിൻ


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1 Comment

 1. VT Paranjatu sopnam kanduringi enittu paranjatalla , cpm karude ASAHISHNUTA marachu Vaikkam avarkkariyilla , naattil ulla ellavareyum avarkku endum parayam Atu aviskaram … Poi pani nokkada cpm kaaaaraaa…

Leave a Reply

Your email address will not be published. Required fields are marked *