പത്തനംതിട്ടയിൽ ആന്റോ ആന്റണി വിജയമുറപ്പിചെന്ന് കോൺഗ്രസ്,രാഹുൽ ഗാന്ധി തരംഗത്തിൽ യു ഡി എഫ് ക്യാമ്പുകൾ ആവേശത്തിൽ.

പത്തനംതിട്ടയിൽ ആന്റോ ആന്റണി വിജയമുറപ്പിചെന്ന് കോൺഗ്രസ്,രാഹുൽ ഗാന്ധി തരംഗത്തിൽ യു ഡി എഫ് ക്യാമ്പുകൾ ആവേശത്തിൽ.

Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പത്തനംതിട്ട: ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വിവിധ പാർട്ടികൾ നടത്തിയ രഹസ്യ സർവ്വേയിൽ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിലേക്കെന്ന് റിപ്പോർട്ട് .

സി പി എം അക്രമ രാഷ്ട്രീയവും പ്രളയാനന്തര പുനർനിർമാണവും ശബരിമല വിഷയവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം രണ്ടാമതും ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല എന്നും സർവ്വേ പറയുന്നു. ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത കെ സുരേന്ദ്രനെ വിശ്വാസ സംരക്ഷണ നായകനായ് അവതരിപ്പിക്കുന്ന ബി ജെ പി പ്രചാരണം വേണ്ടത്ര ലക്ഷ്യത്തിലെത്തിയില്ല എന്നതും യു ഡി എഫ് നേതാക്കൾ ഒന്നടങ്കം ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടും വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണം എന്ന് ആന്റോ ആന്റണിയും കെ സി വേണുഗോപാലും അവശ്യപ്പെട്ടതും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ സ്വീകരിച്ച പരസ്യ നിലപാടും സമര പരിപാടികളും മുൻ യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലവും യുഡിഎഫിന് അനുകൂലമായ് തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ മാറി കഴിഞ്ഞു.

യു ഡി എഫ് ഭരണത്തിൽ അനുവദിച്ച പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ യാതൊന്നും എംഎൽഎ എന്ന നിലയിൽ ആറന്മുളയിൽ നടപ്പാക്കാനായില്ല എന്നതും ശബരിമല യുവതി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതും ഇടതുപക്ഷത്തിന് വിനയാകും.


Share It!
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *