ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍- 9.0 പൈ

ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍- 9.0 പൈ

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോഡിയിന്റെ പുതിയ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ട പരീക്ഷണത്തിനും ജോലികള്‍ക്കും ഒടുവിലാണ് 9 പൈ ഇറക്കിയിരിക്കുന്നത്.ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഇതിനകം 9 പൈ ലഭ്യമായിക്കഴിഞ്ഞു. അപ്‌ഡേഷനുള്ള മറ്റു ഫോണുകളില്‍ വൈകാതെ ലഭ്യമാവും. എക്കാലത്തേയും മികച്ച വേര്‍ഷനാണ് ഗൂഗിള്‍ പുതിയ 9 പൈയിലൂടെ വാഗ്ദാനം ചെയ്യുന്നത്.ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി- എ.ഐ) സംവിധാനത്തിലാണ് 9 പൈ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവിന്റെ പണികള്‍ കുറച്ച് ആവശ്യമുള്ളിടത്ത് ആന്‍ഡ്രോയിഡ് തന്നെ ഇടപെട്ട് പ്രശ്‌നപരിഹാരം കാണുന്നതായിരിക്കും അനുഭവം.
ഉപയോക്താവിന്റെ ഉപയോഗത്തിനനുസരിച്ച് ബാറ്ററി സെറ്റ് ചെയ്യുന്ന അഡാപ്റ്റീവ് ബാറ്ററി, വ്യത്യസ്ത അവസരങ്ങളില്‍ ബ്രൈറ്റ്‌നെസ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുന്ന അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ്സ് എന്നിങ്ങനെ പുതിയ ഫീച്ചറുകള്‍ ഒട്ടനവധിയാണ്.


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *