മാണിക്യ മലരായ പൂവി’ പിന്‍വലിക്കില്ല

മാണിക്യ മലരായ പൂവി’ പിന്‍വലിക്കില്ല

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി•പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രാജ്യത്തിനകത്തും പുറത്തും തരംഗമായി മാറിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. വിവാദമായ പശ്ചാത്തലത്തില്‍ യൂ ട്യൂബില്‍ നിന്നും  പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ പിന്തുണ കണക്കിലെടുത്ത് തീരുമാനം മാറ്റുകയാണെന്ന് ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും രാത്രി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഗാനം ഉടനെ പിന്‍വലിക്കില്ലെന്നും അവര്‍ അറിയിച്ചു.

PriyaPVarrier

ചിത്രത്തിലെ ഈ ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ചിലര്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കുകയും സംവിധായകന്‍ ഒമര്‍ ലുലു, നടി പ്രിയ വാര്യര്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാനം പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചത്.


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *