നടി സനൂഷയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം; പ്രതിയുടെ വാദം കേട്ട് അമ്ബരന്ന് പോലീസ്

നടി സനൂഷയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം; പ്രതിയുടെ വാദം കേട്ട് അമ്ബരന്ന് പോലീസ്

Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി: നടി സനൂഷയെ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ പ്രതിയായ ആന്റോ ബോസിന്റെ വാദം കേട്ട് അമ്ബരന്ന് പോലീസ്. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് ഇയാള്‍ വാദിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി തിരുവനന്തപുരം കണ്ണൂര്‍ മാവേലി എക്സ്പ്രസ്സില്‍ യാത്ര ചെയ്യവേ വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചാണ് സനൂഷയെ ഇയാള്‍ കയറിപിടിക്കാന്‍ ശ്രമിച്ചത്. തനിക്കു നേരെ അതിക്രമത്തിന് മുതിര്‍ന്ന അയാളുടെ കൈ പിടിച്ചുവച്ച്‌ ബഹളം വച്ചിട്ടും അടുത്തുണ്ടായിരുന്ന സഹയാത്രികരാരും സഹായത്തിനെത്തിയില്ലെന്നും ഫേസ്ബുക്കില്‍ മാത്രമേ മലയാളിക്ക് പ്രതികരണ ശേഷി ഉള്ളൂവെന്നും നേരിട്ട് ഒരു അനുഭവം ഉണ്ടായപ്പോള്‍ ആരും സഹായത്തിന് എത്താതിരുന്നതില്‍ വിഷമമുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.


Share It!
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *